---
title: "പാനൂരിൽ കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ ഖബറടക്കത്തിന് നിരവധി പേർ ; ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്"
english_title: "Many people visit the grave of the businessman who died due to covid in Panur; Health Department to continue vigilance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169463/Many people visit the grave of the businessman who died due to covid in Panur; Health Department to continue vigilance"
published_at: "2023-12-15T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c373cded42_IMG-20231215-WA0086.jpg"
keywords: []
---

# പാനൂരിൽ കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ ഖബറടക്കത്തിന് നിരവധി പേർ ; ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്

> **Lead Summary:** പാനൂരിൽ കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ ഖബറടക്കത്തിന് നിരവധി പേർ ; ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്.

## Article Content

പാനൂരിൽ കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ ഖബറടക്കത്തിന് നിരവധി പേർ ; ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്.

പാനൂർ ടൗണിൽ പൊലീസ് ക്വാർട്ടേഴ്സിന് സമീപം മൊയ്ലോത്ത് പാലക്കണ്ടി അബ്ദുള്ളയാണ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്നാണ് അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസറ്റീവ് വ്യക്തമായത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് മൃതദേഹം കൈമാറിയത്. പാനൂരിലെ ആദ്യകാല വ്യാപാരിയായിരുന്നതുകൊണ്ടുതന്നെ നിരവധിയാളുകളാണ് മരണവീട്ടിലെത്തിയത്. വീട്ടുകാരടക്കം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഖബറടക്കത്തിൽ പങ്കെടുത്തവരും ജാഗ്രത പുലർത്തണം.

എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതമതിയെന്നും മെഡിക്കൽ ഓഫീസർ ഐ.കെ അനിൽകുമാർ പറഞ്ഞു. പരേതയായ ആയിഷയാണ് അബ്ദുള്ളയുടെ ഭാര്യ. റഷീദ് (വ്യാപാരി, കോയമ്പത്തൂർ), മുഹമ്മദ്, ഖൈസ്, സിറാജ്, നബീസു തുടങ്ങിയവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169463/Many people visit the grave of the businessman who died due to covid in Panur; Health Department to continue vigilance)